പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ ആഗ്രഹിക്കുന്നത് സന്തോഷം: ബോച്ചെ പറയുന്നു

Update: 2024-01-02 09:27 GMT

സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. ബോചെ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ജീവിതാനുഭാവങ്ങളെക്കുറിച്ച് ഇൻറർവ്യൂകളിൽ തുറന്നുപറയാറുണ്ട്.

ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. കുട്ടിക്കാലം തൊട്ടേ ഞാനൊരു സിനിമാപ്രാന്തനായിരുന്നു. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു ലഭിച്ചത്.

മോഹൻലാലിൻറെ ബോയിങ് ബോയിങ് കണ്ടപ്പോൾ എങ്ങനെ പ്രേമിക്കാം എന്നു മനസിലായി. അങ്ങനെ പ്രേമിക്കാൻ പഠിച്ചതുകൊണ്ട് ബാലൻ കെ. നായരുടെ ബലാത്സംഗം ആവശ്യമായി വന്നില്ല. ജോസ് പ്രകാശ് കള്ളക്കടത്തു നടത്തി പണമുണ്ടാക്കും. അവസാനം വെടി കൊണ്ടു മരിക്കും. അങ്ങനെ കള്ളക്കടത്ത് ആരോഗ്യത്തിനു ഹാനികരമാണെന്നു മനസിലായി. സത്യസന്ധമായി ജീവിച്ചില്ലെങ്കിൽ അകത്താകുമെന്ന് ഉറപ്പാണ്. അതു പ്രകൃതി നിയമമാണ്.

മറ്റുള്ളവരുടെ സങ്കടം കേൾക്കുകയും അതു പരിഹരിക്കുകയും ചെയ്യുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം നമ്മളിൽ പ്രതിഫലിക്കുകയും ആ സന്തോഷം കാണുമ്പോൾ മനസുനിറയുകയും ചെയ്യുന്നു. എവരിബഡി വാണ്ട്സ് ഹാപ്പിനെസ്. പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ പിന്നെ ആളുകൾ ആഗ്രഹിക്കുന്നത് സന്തോഷമാണ്. അനന്തമായ സന്തോഷമാണ് വേണ്ടത്, എൻഡ്ലസ് ഹാപ്പിനസ്- ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Tags:    

Similar News