സംവിധായകന്‍ ജൂഡ് ആന്റണിയ്‌ക്കെതിരേ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസിന്റെ മാതാവ് അല്‍ഫോണ്‍സ. മകളുടെ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആന്റണി വര്‍ഗീസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടര്‍ന്നാണ് മാതാവ് പരാതി നല്‍കിയതെന്നും ആന്റണി വര്‍ഗീസ് സ്ഥിരീകരിച്ചു.