'അനക്ക് എന്തിന്റെ കേടാണ്' ചിത്രീകരണം പൂർത്തിയായി

Update: 2022-12-30 11:16 GMT

ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേടാണ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ്‌കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്‌മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ ഖാൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നു.

സെറ്റിട്ടാതെ റിയൽ അറ്റ്മോസ്ഫിയറിൽ സമ്പൂർണമായി ചിത്രീകരിച്ച സിനിമയാണിത്. അമ്പതിലേറെ ലൊക്കേഷനുകൾ എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രമേശ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ അഫ്നാസ്, എഡിറ്റർ നൗഫൽ അബ്ദുല്ല. ആർട്ട് രജീഷ് കെ സൂര്യ, പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വൈക്കം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാ.

Tags:    

Similar News