'ഷൂട്ടിങ് ലൊക്കേഷനിൽ ആയമാരുടെ ചെലവ് വഹിക്കുന്നത് നിർമാതാക്കൾ'; നയൻതാരയ്ക്കെതിരേ വിമർശനം

Update: 2024-10-07 10:21 GMT

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് യുട്യൂബർ അന്തനൻ. ഇപ്പോഴിതാ സൂപ്പർതാരത്തെ കുറിച്ച് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബർ. നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ കുട്ടികൾക്ക് വേണ്ടി ആയമാരെ കൊണ്ടുവരാറുണ്ടെന്നും അതിന്റെ ചെലവ് നിർമാതാക്കളാണ് വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടികൾക്ക് വേണ്ടി രണ്ട് ആയമാരുമായാണ് നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ എത്താറുള്ളത്. നിർമാതാക്കൾ അവർക്ക് വേണ്ടി ചെലവ് ചെയ്യാൻ നിർബന്ധിതരാകുകയാണ്. അവിടെ എന്ത് ന്യായീകരണമാണുള്ളത് കുട്ടികൾക്കായി ആയമാരെ കൊണ്ടുവരുന്നുണ്ടെങ്കിൽ അവരുടെ ചെലവ് വഹിക്കേണ്ടത് നയൻതാരയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ നിർമാതാവിന്റേതല്ല.- അന്തനൻ പറഞ്ഞു

നയൻതാര അവരുടെ സ്വന്തം വിവാഹം വലിയ തുകയ്ക്ക് നെറ്റ്ഫ്ളിക്സിന് വിറ്റു. എല്ലാത്തിനേയും അവർ ബിസിനസ്സാക്കി മാറ്റുകയാണ്. കരിയറിൽ നല്ല വളർച്ചയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ അത് റിവേഴ്സ് ഗിയറിലാണ് പോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും നയൻതാരയ്ക്കെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളയാളാണ് അന്തനൻ. ഒരു സിനിമയ്ക്ക് 12 കോടി പ്രതിഫലം വാങ്ങാറുണ്ടെന്നും സിനിമകൾ വലിയ വിജയങ്ങൾ കരസ്ഥമാക്കാതിരിക്കുമ്പോഴും ഇത്രയും ഉയർന്ന പ്രതിഫലം വാങ്ങുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

Tags:    

Similar News