'എന്‍റെയും പാർവതിയുടെയും വി​വാ​ഹം ക​ഴി​ഞ്ഞതു കൊണ്ട് രണ്ടാം ഭാഗം മാറ്റിവച്ചു'; ഉഷ പറയുന്നു

Update: 2024-05-23 08:40 GMT

ശ്രദ്ധേയമായ വേഷം ചെയ്ത് മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ഉഷ. കിരീടത്തിലെയും ചെങ്കോലിലെയും വേഷം അവരെ ജനപ്രിയയാക്കി. അടുത്തിടെ കിരീടത്തിലെ ചിത്രീകരണകാലം നടി ഓർത്തെടുത്തു. താരത്തിന്‍റെ വാക്കുൾ:

'കി​രീ​ടം ചെ​യ്യു​ന്ന സ​മ​യ​ത്തു സി​നി​മ​യെ​ക്കു​റി​ച്ചു വ​ലി​യ ധാ​ര​ണ​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം സി​നി​മ​യി​ലേ​ക്ക് വ​ന്ന സ​മ​യ​മാ​ണ്. സി​ബി സാ​ര്‍ പ​റ​യു​ന്നു ഞാ​ന്‍ ചെ​യ്യു​ന്നു. ചെ​ങ്കോ​ല്‍ മൂ​ന്നുനാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടാ​ണു വ​രു​ന്ന​ത്.

ഞാ​ന്‍ പാ​ടി​യ ഒ​രു ഓ​ഡി​യോ കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ആ ​സ​മ​യ​ത്താ​ണ്. കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ലാ​ലേ​ട്ട​ന്‍ ആ​ണ്. ആ ​സ​മ​യം ആ​യ​പ്പോ​ഴേ​ക്കും ഞാ​ന്‍ കു​റേ സി​നി​മ​ക​ള്‍ ചെ​യ്ത് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. കി​രീ​ട​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ആ​ദ്യം​ത​ന്നെ അ​വ​ര്‍ പ്ലാ​ന്‍ ചെ​യ്ത​താ​യി​രു​ന്നു. പ​ക്ഷെ ആ ​സ​മ​യം ആ​യ​പ്പോ​ഴേ​ക്കും എന്‍റെയും പാർവതിയുടെയും വി​വാ​ഹം ക​ഴി​ഞ്ഞിരുന്നു.

അ​തു​കൊ​ണ്ട് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി അ​വ​ര്‍ അ​ത് പെ​ന്‍​ഡിം​ഗി​ല്‍ വ​ച്ച​താ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ഞാ​ന്‍ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ചെ​ങ്കോ​ല്‍ ചെ​യ്യാ​ന്‍ പ്ലാ​ന്‍ ചെ​യ്യു​ന്ന​തെ​ന്നാ​ണ് സി​ബി സാ​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കിരീടവും ചെങ്കോലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത സിനിമകളാണ്...'

Tags:    

Similar News