സ്തനാർബുദം സ്ഥിരീകരിച്ചെന്ന് നടി ഹിന ഖാൻ

Update: 2024-06-29 12:30 GMT

ഹി​ന്ദി സീ​രി​യ​ലു​ക​ളി​ലൂ​ടെ ആരാധകരുടെ ഹൃദയം കവർന്ന ന​ടി ഹി​ന ഖാ​ന് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ഇക്കാര്യം അറിയിച്ചത്. മൂ​ന്നാം സ്റ്റേ​ജി​ലാ​ണ് രോഗമെന്നും ചികിത്സയിലാണെന്നും താരം പറഞ്ഞു. 

"എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം അ​റി​യി​ക്കു​ക​യാ​ണ്. എ​നി​ക്ക് തേ​ര്‍​ഡ് സ്റ്റേ​ജ് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സ​മ​യ​ത്തും ഞാ​ന്‍ മി​ക​ച്ച രീ​തി​യി​ല്‍ ഇ​രി​ക്കു​ന്ന​താ​യി നി​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​ണ്. ക​രു​ത്തോ​ടെ, നി​ശ്ച​യ​ദാ​ര്‍​ഢ്വ​ത്തോ​ടെ രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഞാ​ന്‍. ഈ ​സ​മ​യ​ത്ത് അ​നു​ഗ്ര​ഹ​വും സ്‌​നേ​ഹ​വും എ​നി​ക്കു വേ​ണം. നി​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും എന്‍റെ ഈ ​യാ​ത്ര​യി​ല്‍ ക​രു​ത്തു പ​ക​രും'' - ഹി​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​നു താ​ഴെ പ്രതികരണങ്ങളുമായി എത്തിയത്. 36കാ​രി​യാ​യ ഹി​ന ഖാ​ന്‍ ഹി​ന്ദി സീ​രി​യ​ലിലെ നിറസാന്നിധ്യമാണ്. കൂ​ടാ​തെ ബി​ഗ് ബോ​സ്, ഫി​യ​ര്‍ ഫാ​ക്ട​ര്‍: ഖ​ത്രം കെ ​ഖി​ലാ​ഡി എ​ന്നി​വ​യി​ലും താരം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    

Similar News