'ലാലേട്ടന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്': മലയാള സിനിമാ അനുഭവങ്ങളും കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ

Update: 2024-06-01 12:14 GMT

സിനിമയില്‍ നായകനായി എത്തി പിന്നീട് മാസ് വില്ലനായി മാറിയ താരമാണ് റിയാസ് ഖാന്‍. നായകനാകാന്‍ വേണ്ടി മാത്രം സിനിമയിലേയ്‌ക്കെത്തിയ റിയാസ് തന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പലപ്പോഴായി റിയാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഒരു അഭിമുഖത്തിലാണ് മലയാള സിനിമാ അനുഭവങ്ങളും കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ സംസാരിച്ചത്. 'എന്റേത് ഇന്റർകാസ്റ്റ് മാരേജാണ്. വൈഫ് ബ്രാഹ്മിണും ഞാൻ മുസ്ലീമുമാണ്. എന്റെ സഹോദരിയുടെ ബെസ്റ്റ് ഫ്രണ്ടാണ് ഉമ. അങ്ങനെയാണ് പരിചയം തുടങ്ങിയത്. അവർ ചെറുപ്പം മുതൽ ഒരുമിച്ച് പഠിക്കുന്നവരാണ്. ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തുടങ്ങിയതൊന്നുമല്ല. ഉമയുടേത് സിനിമാ കുടുംബമാണ്.'

'അച്ഛൻ വലിയ സം​ഗീതഞ്ജനാണ്. ഒരു സിനിമയുടെ ഓഡീഷനിൽ ഞങ്ങൾ ഒരുമിച്ച പങ്കെടുത്തപ്പോൾ മുതലാണ് പ്രണയം തുടങ്ങിയത്. സിനിമയിലേക്ക് വരുന്നതിന് മുമ്പാണ് ഉമയുമായി പ്രണയത്തിലായത്. അഭിനയക്കണമെന്ന അതിയായ ആ​ഗ്രഹം കൊണ്ട് തന്നെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്.'

'എന്റെ കരിയർ തുടങ്ങിയപ്പോൾ സിനിമ ഇൻഡസ്ട്രി മുഴുവൻ ചെന്നൈയിലായിരുന്നു. തുടക്കത്തിൽ ‍ഞാൻ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. പിന്നെ ബാലേട്ടൻ ചെയ്തോടെ മലയാളത്തിൽ സജീവമായി. ദിലീപ് എന്റെ ഫ്രണ്ടാണ്. ഫ്രണ്ട് എപ്പോഴും ഫ്രണ്ടാണ് അത് ഒരു സാഹ​ചര്യത്തിലും മാറുന്നതല്ല. അതുപോലെ വിജയിയുമായും അടുത്ത സൗഹൃദമുണ്ട്. വിജയിയുമായി അടുത്ത സൗഹൃദം എന്റെ ഭാര്യയ്ക്കാണ്.'

'അവർ ഒരുമിച്ച് ഡാൻസ് പഠിച്ചിട്ടുള്ളവരാണ്. അതുപോലെ മോഹൻലാൽ സാറിന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുള്ളയാളാണ് ഞാൻ. ജലോത്സവം മുതലാണ് ഞാൻ സ്വന്തമായി ഡബ്ബ് ചെയ്ത് തുടങ്ങിയത്', എന്നാണ് റിയാസ് ഖാൻ അഭിമുഖത്തിൽ പറഞ്ഞത്. യൂത്തന്മാർ തോറ്റുപോകുന്ന ഫിറ്റ്നസാണ് അമ്പത്തിമൂന്ന് വയസിലും റിയാസ് ഖാന്. കൊച്ചി സ്വദേശിയായ റിയാസ് ഖാൻ നിർമാതാവ് റഷീദിന്റെ മകനാണ്.

Tags:    

Similar News