രാവിലെ പത്തുവരെ ഞാനായിരിക്കും മികച്ച നടൻ, പക്ഷേ പ്രഖ്യാപിക്കുമ്പോൾ മറ്റൊരാൾക്കായിരിക്കും അവാർഡ്: ജയറാം

Update: 2024-01-17 11:00 GMT

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകനാണ് ജയറാം. മലയാളികൾ നെഞ്ചേറ്റുന്ന താരം. നടൻ മാത്രമല്ല, സാമൂഹ്യപ്രവർത്തനത്തിലും താരം സജീവമാണ്. അടുത്തിടെ തൊടുപുഴയിലെ കുട്ടിക്കർഷകൻറെ പശു ചത്തുപോയപ്പോൾ അവിടെയെത്തി വലിയൊരു തുക ധനസഹായമായി നൽകിയിരുന്നു ജയറാം. പലപ്പോഴും അവർഡിൻറെ വക്കിലെത്തിയിട്ടും ജയറാം അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം.

മാധ്യമങ്ങൾക്കാണു വാർത്തകൾ വേഗം ലഭിക്കുക. അവാർഡ് കിട്ടുമെന്നു കരുതി ലൈവ് വാനുമായി മാധ്യമങ്ങൾ എൻറെ വീട്ടിലേക്ക് വന്ന സന്ദർഭങ്ങളുണ്ട്. എനിക്ക് ഉറപ്പായും കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങൾക്കു നേരത്തെ വിവരം കിട്ടും, ജയറാമിനു തന്നെയാണ് അവാർഡ് എന്നവർ പറഞ്ഞു.

ഇതിനുമുമ്പും പല സിനിമകൾ വന്നപ്പോഴും കാലത്ത് പത്തു മണിവരെ ഞാനായിരിക്കും മികച്ച നടൻ. പക്ഷേ, 11 നു പ്രഖ്യാപിക്കുമ്പോൾ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്കുവേണ്ടി കാത്തിരിക്കണ്ട, പൊയ്‌ക്കൊള്ളൂ എന്നാണ് ഞാൻ പറയാറുള്ളത്. ഞാൻ പറഞ്ഞതുപോലെതന്നെ പ്രഖ്യാപിച്ചപ്പോൾ വേറെ ആൾക്കായിരുന്നു അവാർഡ്. ഇതു കാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്, എനിക്ക് അതിൽ പുതുമയൊന്നും തോന്നുന്നില്ല -ജയറാം

Tags:    

Similar News