" പിത്തലമാത്തി " ; തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Update: 2024-05-31 12:24 GMT

ഉമാപതി രാമയ്യ, വിനുദാലാൽ, സംസ്ക്രിതി ഷേണായി, ദേവദർശിനി,വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന " പിത്തലമാത്തി "എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ശരവണാ ഫിലിംസിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന പിത്തലമാത്തി ഉടൻ തിയേറ്ററുകളിലെത്തും. സംഘടനം-സുപ്രീം സുന്ദർ,ചായാഗ്രഹണം-വെങ്കിട്,കലാസംവിധാനം- വീരസമ്മർ, കൊറിയോഗ്രാഫി- ദിനേശ് മാസ്റ്റർ, വാസൻദി (ഏജൻൻ്റ് ടീനാ) ദീനാമാസ്റ്റർ , സംഗീതം- പശ്ചാത്തലസംഗീതം- മോസസ്,അരുണഗിരി.

ആലാപനം-രക്ഷിതാ സുരേഷ്, അൻദോണി ദാസൻ, മേക്കപ്പ്-മൂവേൻദർ, പ്രൊഡക്ഷൻ മാനേജർ- എവി പളനി സ്വാമി. മധുരൈ, മദ്രാസ്, ഇവിപി, ഫിലിം സിറ്റി, ഗോകുലം ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് " പിത്തലമാത്തി "യുടെ ചിത്രീകരണം പൂർത്തിയാക്കിയത്പിആർഒ-എ എസ് ദിനേശ്.

Tags:    

Similar News