രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം.വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് തിരുവനന്തപുരം നിശാഗന്ധി യിലാണ് ഉദ്‌ഘാടന ചടങ്ങ് .അറുപതിലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് മേള പ്രദർശന വേദിയാകും.സ്വീഡിഷ് സംവിധായകൻ താരിഖ് സാലിയുടെ ബോയ് ഫ്രം ഹെവൻ , അമർ സചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രം ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങിയവയാണ് കന്നിപ്രദര്ശനത്തിന് ഒരുങ്ങുന്നത് .
ഇന്ത്യയിലെ ഓസ്കർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ , ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി ചിത്രം ജെഗ്ഗി ഹിന്ദി ചിത്രം സ്റ്റോറി ടെല്ലർ.തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളുടെയും ആദ്യ പ്രദർശന വേദിയാകും മേള .ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കി എഫു് .ഡബ്ള്യു മുർണൗ ഒരുക്കിയ നൊസ്‌ഫറത്തു ഉൾപ്പെടെ അദ്ദേഹത്തിന്റെ അഞ്ചുസിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നു.