മലയാള സിനിമയിലെ താരസുന്ദരിയാണ് ഹണി റോസ്. വെള്ളിത്തിരയില്‍ ആരാധകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഹണി റോസ് ചെയ്തിട്ടുണ്ട്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കുക തന്നെ ചെയ്തു.
ഒരുപാട് അവസരങ്ങള്‍ തന്നെ തേടിയെത്തിയതായി ഹണി റോസ് പറഞ്ഞു. സിനിമയില്‍ നിലനില്ക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്നല്ലാതെ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് ഒരുപരിധിയില്‍ കവിഞ്ഞുള്ള ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ല. എല്ലാവരോടും ഒരു 'ഹായ്' ബന്ധമേയുള്ളൂ.
കുറച്ചുകൂടി ആക്ടീവാകാമായിരുന്നു. അങ്ങനെയല്ലാത്തത് എന്റെ നെഗറ്റീവാണ്. കംഫര്‍ട്ടബിളായ വേഷങ്ങള്‍ മാത്രമാണു തെരഞ്ഞെടുത്തിട്ടുള്ളു. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ സിനിമകളുടെ എണ്ണത്തില്‍ കുറവു വന്നേക്കാം. എങ്കിലും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാമെന്നുള്ളവര്‍ക്കൊപ്പമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. ചെയ്ത കഥാപാത്രങ്ങളില്‍ സന്തുഷ്ടയാണ്. പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നയാളാണ് ഞാന്‍. നല്ല കഥാപാത്രങ്ങള്‍ കിട്ടി. ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെതന്നെ വലിയ കാര്യമല്ലേ...