'അങ്ങനെ'യുള്ള സുഹൃത്തുക്കളെ ഒഴിവാക്കി- സാനി ഇയ്യപ്പന്‍

Update: 2023-03-25 12:36 GMT

യുവതാരനിരയിലെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരുടെ മനസില്‍ ഇടം നേടിയ താരത്തിനു പിന്നീട് നിരവധി അവസരങ്ങളാണു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലും താരം വൈമനസ്യം കാണിക്കാറില്ല.

അടുത്തിടെ താരം തുറന്നുപറഞ്ഞ ചില കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. കൈയില്‍ പൈസയില്ലെങ്കില്‍ ഒന്നുമല്ലെന്ന് താന്‍ വളരെ അടുത്താണ് മനസിലാക്കിയതെന്ന് സാനിയ പറഞ്ഞു. ഞാനൊരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ ഇപ്പോള്‍ എന്റെ കൂടെ നില്‍ക്കുന്നത് കൈവശം പണം ഉള്ളതുകൊണ്ടു മാത്രമാണെന്ന തോന്നല്‍ എനിക്കുണ്ടായിട്ടുണ്ട്.

അത് വേദനിപ്പിക്കുന്നതാണ്. എനിക്ക് യഥാര്‍ഥ സുഹൃത്തുക്കളുണ്ടെന്ന് തോന്നുന്നില്ല. സ്‌കൂള്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും മുതിര്‍ന്നവരായിരുന്നു. ജീവിതത്തില്‍ ആരാണ് ശരിയായ വ്യക്തിയെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ഇവര്‍ എന്തുകൊണ്ടായിരിക്കും എന്റെ കൂടെയുള്ളതെന്ന് ചിന്തിക്കാറുണ്ട്. മറ്റൊരു കാരണവും കൊണ്ട് ഇവര്‍ എന്റെ കൂടെ നില്‍ക്കേണ്ടതില്ല. അങ്ങനെ തോന്നിപ്പിക്കുന്ന സുഹൃത്തുക്കളെ 2022ന്റെ അവസാനത്തോടെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയെന്നും സാനിയ പറഞ്ഞു.

Tags:    

Similar News