തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

Update: 2023-01-28 14:19 GMT

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ്‌ തന്റെ നിലപാട് അറിയിച്ചത്. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വലിയ വിവാദമായിരുന്നു. അതിനു പുറമെ പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവിൽ അതൃപ്തി അറിയിക്കുകയായിരുന്നു അടൂർ.

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയത്. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അതുമാത്രവുമല്ല 5000 രൂപ വരെ നൽകണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറഞ്ഞിരുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നത്.

എന്നാൽ, സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് കൊടുക്കാം എന്നാണെന്ന് വ്യക്തമാക്കി തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രം​ഗത്തു വന്നിരുന്നു. സാധാരണ ചെയ്യുന്ന കാര്യമാണ് ഇതെന്നും മുമ്പ് നിരവധി തവണ ചെയ്തിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

Tags:    

Similar News