'റൂട്ട് മാപ്പ്'റിലീസായി

Update: 2022-12-26 13:44 GMT


.മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'റൂട്ട് മാപ്പ്' എന്ന ചിത്രം സൈനപ്ലേ ഒടിടി യില്‍ റിലീസായി.ലോക് ഡൗണ്‍ പശ്ചാത്തലമാക്കി കഥ പറയുന്ന 'റൂട്ട്മാപ്പ്' കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര തുടങ്ങിയ വരും അഭിനയിക്കുന്നു.കോവിഡ് കാലത്ത് രണ്ടു ഫ്‌ളാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങള്‍ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അരുണ്‍ കായംകുളം എഴുതുന്നു.ആഷിഖ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രശാന്ത് കര്‍മ്മ, അശ്വിന്‍ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു. എഡിറ്റര്‍- കൈലാഷ് എസ് ഭവന്‍.

Similar News