എ രഞ്ജിത്ത് സിനിമ' അവര്‍ ക്രിസ്മസ് ആഘോഷിച്ചു

Update: 2022-12-26 10:55 GMT


ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വച്ച് താരങ്ങളും മറ്റ് അണിയറപ്രവര്‍ത്തകരും ക്രിസ്മസ് ആഘോഷിച്ചു. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ജെപി, കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണന്‍, ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. സംഗീതം മിഥുന്‍ അശോകന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ നമിത് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കല അഖില്‍ രാജ് ചിറയില്‍, പരസ്യകല കോളിന്‍സ് ലിയോഫില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി. വിഷുവിന് 'എ രഞ്ജിത്ത് സിനിമ ' പ്രദര്‍ശനത്തിനെത്തും.

Similar News