ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും വിടാതെ പിന്തുര്‍ന്ന് സോഷ്യല്‍ മീഡിയ. അമൃതയുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം ഇരുവര്‍ക്കും നേരെ കടുത്തഭാഷയിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ആദ്യവിവാഹവും അതിനുശേഷം ഗായിക അഭിരാമിയുമായുള്ള ജീവിതവും തുടര്‍ന്ന്, അഭിരാമിയെ ഉപേക്ഷിച്ച് അമൃതയെ വിവാഹം കഴിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കു തെറിക്കുത്തരം മുറിപ്പത്തല് എന്ന രീതിയില്‍ ഗോപി സുന്ദര്‍ മറുപടിയും പറയുന്നുണ്ട്. കഴിഞ്ഞദിവസം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു ലഭിച്ച കമന്റും ഗോപി സുന്ദറിന്റെ മറുപടിയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അഭിരാമിക്കും അമൃതയ്ക്കുമൊപ്പമുള്ള സെല്‍ഫിയായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. സന്തോഷത്തോടെ മുന്നു പേരും ചിരിച്ചുനില്ക്കുന്നതയാണ് ഫോട്ടോയില്‍. നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. നെഗറ്റീവ് കമന്റുകളും ധാരാളം ലഭിച്ചു. 'ബെസ്റ്റ് ടൈം അണ്ണാ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഗോപി സുന്ദര്‍ അതിനു കൃത്യമായ മറുപടിയും നല്കി. 'നിന്റെ വീട്ടില്‍ നിനക്ക് നല്ല സമയം ഞാന്‍ ആശംസിക്കുന്നു' എന്നായിരുന്നു ഗോപി സുന്ദര്‍ നല്കിയ മറുപടി. മറുപടിയും ചര്‍ച്ചയായി. മറുപടി ചോദിച്ചുവാങ്ങിയെന്ന് ഒരു കൂട്ടം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അതിനും നെഗറ്റീവ് പരാമര്‍ശങ്ങളുണ്ടായി.
സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറും അമൃത സുരേഷും വിവാദനായകനും നായികയുമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ചൊറിയാന്‍ നില്ക്കുന്നവര് സ്വന്തം ജീവിതത്തിലേക്കു ഒന്നു നോക്കുന്നതു നല്ലതായിരിക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്. തന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്ന് അമൃത പറഞ്ഞിരുന്നു. സംഗീതകുടുംബത്തിലേക്കു തിരിച്ചുകയറിയ അനുഭവമാണു തനിക്കുള്ളതെന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു.
കാര്യങ്ങള്‍ എന്തൊക്കെയായാലും മറ്റൊരാളുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റം നല്ലതല്ല. ഒരാളുടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവരുടെ മാത്രം അനുഭവങ്ങളാണ്. അതില്‍ മറ്റുള്ളവര്ക്കെന്തു കാര്യം?