ഹരിശ്രീ അശോകൻ നായകനാകുന്ന'" ഹാസ്യം"ഈ മാസം അവസാനം റിലീസിന്

Update: 2022-11-16 11:50 GMT

നവംബർ അവസാനം റീലീസാകുന്ന ജയരാജ് ചിത്രമാണ് ഹാസ്യം. ഹരിശ്രീ അശോകനാണ് ഇതിലെ പ്രധാന കഥാപാത്രമായ ജപ്പാനെ അവതരിപ്പിക്കുന്നത്.ജയരാജിന്റെ ഭാര്യ സബിതയാണ് ഈ ചിത്രത്തിലെ നായിക .ജയരാജിന്റെ ചിത്രങ്ങളിൽ വസ്ത്രലങ്കാര വിഭാഗം ചുമതലക്കാരിയായാണ് സബിതയെ മലയാളി പ്രേക്ഷകർ അറിയുന്നത്.

തന്റെ പുതിയ സിനിമയേക്കുറിച്ചു ജയരാജ് പറയുന്നു ,,,,,,,,,,

എന്റെ കുറേക്കാലത്തെ ആഗ്രഹമായിരുന്നു നവരസങ്ങൾ ആസ്പദമാക്കി കുറെ സിമിമകൾ ചെയ്യണമെന്ന് . അങ്ങനെ കരുണം, ശാന്തം. വീര്യം,തുടങ്ങി കുറെ അധികംസിനിമകൾ ചെയ്തു. ഇനി ഹാസ്യം , നവരസങ്ങളിലെ എട്ടാമത്തെ രസം.അതും സിനിമയായിക്കഴിഞ്ഞു . തിയേറ്ററിലേട്ടൻ പോവുകയാണ്. നിങ്ങൾക്ക് സംശയം തോന്നാം ആരാണ് ഇതിലഭിനയിക്കുന്നതെന്ന്.

ഹരിശ്രീ അശോകൻ............. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ ഇത്രയേറെ കഴിവുള്ള,ഞാൻ ഹാസ്യ നടനെന്നല്ല ഉദ്ദേശിച്ചത് , പക്ഷെ ഹാസ്യം ഇത്രയേറെ സുന്ദരമായി അവതരിപ്പിക്കാൻ കഴിവുള്ള ഹരിശ്രീ അശോകൻ തന്നെയാണ് എന്റെ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .നമുക്കു തോന്നും എന്താണ് ഹാസ്യമെന്ന് . ഞാനും ഒരുപാട് ആലോചിച്ചു.നമ്മുടെ ചുറ്റും കാണുന്ന കടുത്ത ഹാസ്യമാണ് ഞാൻ ഈ സിനിമയിൽ പ്രമേയമാക്കുന്നത്.

മൃതശരീരങ്ങൾ വിറ്റു ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ . ചുറ്റുമുള്ള മനുഷ്യർ മരിക്കാൻ വേണ്ടി കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അതാണ് ജപ്പാൻ, ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്ന കഥാപാത്രം.മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കു പഠിക്കാൻ മൃതശരീരങ്ങൾ വേണം .അതെവിടെ നിന്ന് ലഭിക്കുന്നു. ഇത്രയേറെ മെഡിക്കൽ കോളേജുകളുള്ള, ഇത്രയേറെ വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ നാട്ടിൽ പഠിക്കുവാൻ വേണ്ടി ഇത്രയേറെ മൃതശരീരങ്ങൾ എവിടെ നിന്ന് കിട്ടുന്നു.അതാണ് ഈ സിനിമയിൽ ജപ്പാന്റെ ജീവിതത്തിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത്''..

Similar News