മലയാള സിനിമയിൽ നിന്ന് ഒരു സംവിധായകൻകൂടി ബോളീവുഡ്ഡിലെത്തുന്നു. പ്രിയദർശനും ജിത്തു ജോസഫിനും ശേഷം റോഷൻ ആൻഡ്രൂസാണ് മുംബൈ സിനിമയിലേക്കെത്തുന്നത്. ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഹിന്ദിയിലാണ്.സഞ്ജയ് ബോബി കൂട്ടു കെട്ടിലാണ് ഇതിന്റെ തിരക്കഥ തയ്യാറാകുന്നത്.
...................................
വിലായത് ബുദ്ധ മറയൂരിൽ പുരോഗമിക്കുന്നു. ജി ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധനം ചെയ്യുന്ന ചിത്രത്തിലെ നായകൻ പൃഥിരാജാണ്.ഭാസ്ക്കരൻ മാസ്റ്ററുടേയും കള്ളക്കടത്തുകാരൻ ഡബിൾ മോഹനന്റെയും കഥ പറയുന്ന വിലായത് ബുദ്ധ ഈ മാസം ഷൂട്ടിംഗ് പൂർത്തിയാകും.
...................................
ദാ വന്നു ദേ പോയി എന്നു പറഞ്ഞതുപോലെയായി മലയാളത്തിലെ പ്രഥമ വനിത ശാക്തീകരണ ചിത്രമായ നിഷിദ്ധോയുടെ വിധി. ഏറെഘോഷിക്കപ്പെട്ട, നിരവവധി പുരസ്ക്കാരങ്ങൾ നേടിയ നിഷിദ്ധോ പക്ഷേ പ്രേക്ഷരിലേക്കെത്താതെ പോയത് മലയാളിയുടെ വ്യത്യസ്ത താത്പര്യം മൂലമെന്നു വിലയിരുത്തപ്പെടുന്നു.
...................................
ഭരതന്റെ ശിഷ്യനായ ശരത്ചന്ദ്രൻ വയനാടിന്റെ ചതി റിലീസിനൊരുങ്ങുന്നു. ഷൂട്ടിംഗ് പൂർത്തിയായ ചതിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്.ഡബ്ബിംഗ് ജോലികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
...................................
പ്രശസ്ത ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു. രാജീവ് രവിയോടൊപ്പം പ്രവർത്തിച്ചു പോന്ന പപ്പു സെക്കന്റ്ഷോ, അയാൾ ശരി, കൂതറ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സ്വതന്ത്ര സംവിധായകനെന്നനിലയിൽ മലയാള സിനിമയിൽ ഇടം കണ്ടെത്തിയിരുന്നു.സുധീഷ് പപ്പു എന്നാണ് യഥാർത്ഥ പേര്.