കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു

Update: 2024-05-03 07:12 GMT

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 400 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 560 രൂപ ഉയർന്നിരുന്നു. കൂടാതെ ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. ഇത്തരത്തിൽ വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ്‌. 52600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്നലെ സ്വർണവില ഉയർന്നത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 40 രൂപ വർധിച്ച് 5485 രൂപയുമായി.

അതേസമയം വെള്ളിയുടെ വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വിലയിൽ മാറ്റമില്ല. 87 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

Tags:    

Similar News