കുട്ടികൾക്ക് ഐ.എ.എസ്, മെഡിക്കൽ പരിശീലനം; അബൂദബിയില്‍ എഡ്യുവിസ്ഡം അക്കാദമി ആരംഭിക്കുന്നു

Update: 2024-10-25 15:41 GMT

ഐഎഎസും എംബിബിഎസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു.പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് എഡ്യുവിസ്ഡം അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്‍കുകയെന്നുളളതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.

നിലവില്‍ ജൂനിയർ ഐഎഎസ്, ഡോക്ടർ ജൂനിയർ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി ഐഎഎസ് ഡോക്ടർ കരിയർ ഗൈഡന്‍സുകളാണ് നല്‍കുക. ഭാവിയില്‍ കൂടുതല്‍ കരിയർ മേഖലകളിലേക്കും കടക്കുമെന്നും എഡ്യുവിസ്ഡം അക്കാദമി പ്രതിനിധികള്‍ അറിയിച്ചു.

ഒക്ടോബർ 27 ന് അബുദബി കണ്‍ട്രി ക്ലബില്‍ വൈകീട്ട് അഞ്ച് മണിക്ക് മുനവ്വറലി ഷിഹാബ് തങ്ങള്‍ എഡ്യുവിസ്ഡം അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അനില്‍ സ്വരൂപ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേരള ഡിജിപി റിഷിരാജ് സിംഗ് ഐപിഎസും പ്രത്യേക പ്രഭാഷണം നടത്തും. ഷാഹിദ് തിരുവളളൂർ ഐഐഎസ്, ഡോ അനുരൂപ് സണ്ണി, അഭിഭാഷകയായ നജ്മ തബ്ഷീറ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ, അക്കാദമി ഡയറക്ടർ ഡോ മുഹമ്മദ് റാഫി, മാനേജിങ് പാർട്നർമാരായ എന്‍ ജോയ്, സഹീർ സികെ, ഖാലിദ് എന്നിവർ പങ്കെടുത്തു.

Tags:    

Similar News