കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ

Update: 2024-06-08 06:44 GMT

കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് ഇന്ന് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി.


ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചതാണ് ആഗോളവിപണിയിൽ പെട്ടെന്നുള്ള വിലയിടിവിന് കാരണമായത്. അതേസമയം വെള്ളി വിലയും കുറ‍ഞ്ഞു. ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി.

Tags:    

Similar News