സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു

Update: 2023-10-09 05:45 GMT

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1852 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു.

ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒക്ടോബർ 5 നാണ് സംസ്ഥാനത്ത് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായ 41,920 രൂപയിലേക്ക് സ്വർണ വില എത്തിയത്. ഇതിന് ശേഷം തുടർച്ചയായി സ്വർണ വില ഉയരുകയാണ്. ഒക്ടോബർ ആറിനും ഏഴിനും സ്വർണവിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തി.

Tags:    

Similar News