Begin typing your search...

സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊലീസ്

സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്. സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​തെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ത​ട്ടു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ ത​യാ​റാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ട്ടി​പ്പ് ഫോ​ണ്‍ കാ​ളു​ക​ളെ​ക്കു​റി​ച്ചും ഓ​ര്‍മ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ഫോ​ണി​ല്‍ ചോ​ദി​ച്ച​റി​ഞ്ഞും വ്യാ​ജ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​ര​ക​ളെ​ക്കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യു​മൊ​ക്കെ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​ണം ത​ട്ടു​ന്ന​ത്. അ​തി​നാ​ല്‍, സം​ശ​യ​ക​ര​മാ​യ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക​യോ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ എ.​ടി.​എം കാ​ര്‍ഡി​ന്റെ വി​വ​ര​ങ്ങ​ളോ ഓ​ണ്‍ലൈ​ന്‍ ബാ​ങ്കി​ങ് പാ​സ് വേ​ഡു​ക​ളോ എ.​ടി.​എം കാ​ര്‍ഡി​ന്റെ പി​ന്‍ ന​മ്പ​റോ സി.​സി.​വി ന​മ്പ​റോ ന​ല്‍ക​രു​തെ​ന്നും ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഒ​രി​ക്ക​ലും ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നും പൊ​ലീ​സ് ആ​വ​ര്‍ത്തി​ച്ച് ഓ​ര്‍മി​പ്പി​ച്ചു. സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ കു​ടു​ങ്ങ​രു​തെ​ന്ന് നി​ര​ന്ത​രം അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ച​തി​യി​ല്‍പ്പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. ഫോ​ണ്‍ വി​ളി​ക​ളി​ലൂ​ടെ അ​ട​ക്കം വ്യാ​പ​ക​മാ​യ പ​ണ​ത്ത​ട്ടി​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ‘ബി ​കെ​യ​ര്‍ഫു​ള്‍’​എ​ന്ന ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഉ​ട​ന്‍ത​ന്നെ സ​മീ​പ പൊ​ലീ​സി​ൽ വി​വ​രം കൈ​മാ​റ​ണം. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശം ആ​വ​ശ്യ​പ്പെ​ട്ട് ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ലും ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യോ 8002626 എ​ന്ന സു​ര​ക്ഷ സ​ര്‍വി​സ് ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യോ 2828 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് അ​യ​ക്കു​ക​യോ ചെ​യ്യ​ണം. aman@adpolice.gov.ae എ​ന്ന മെ​യി​ലി​ലും അ​ബൂ​ദ​ബി പൊ​ലീ​സി​ന്റെ സ്മാ​ര്‍ട്ട് ആ​പ്പി​ലൂ​ടെ​യും വി​വ​രം കൈ​മാ​റാം.

WEB DESK
Next Story
Share it