Begin typing your search...
ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ജൂലൈ ഏഴിന് അവധി
ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന് പ്രമാണിച്ച് ജൂലൈ ഏഴിന് സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഹിജ്റ വർഷത്തിലെ അവസാന മാസമായ ദുൽഹിജ്ജയുടെ മാസപ്പിറവി ജൂൺ എട്ടിനായിരുന്നു.
ഇതുപ്രകാരം ജൂലൈ ഏഴിനായിരിക്കും മുഹർറം ഒന്ന് എന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, മാസപ്പിറവി ദൃശ്യമായാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.
Next Story