Begin typing your search...

അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ദുബൈ പൊലീസ്

അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ദുബൈ പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​ഗോ​ള ത​ല​ത്തി​ൽ 15 രാ​ഷ്ട്ര​ങ്ങ​ളി​ലെ നി​യ​മ നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച്​ ദു​ബൈ പൊ​ലീ​സ്. ‘ഓ​പ​റേ​ഷ​ൻ പി​റ്റ്​ സ്​​റ്റോ​പ്​’എ​ന്ന ഓ​പ​റേ​ഷ​നി​ലൂ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളെ ഇതിനകം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 1.6 കോ​ടി ദി​ർ​ഹം നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ഏറ്റവു​മൊടുവിൽ പി​ടി​കൂ​ടി​യ​ത്. ​ജ​പ്പാ​നി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​കു​തി വെട്ടിപ്പ്​ ന​ട​ത്തു​ന്ന വ​ൻ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. സ്​​പെ​യി​ൻ, റു​മേ​നി​യ, എ​സ്തോ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ൾ വ​ഴി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​റ്റ​ലി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ-​കൊ​മേ​ഴ്​​സ്​ പ്ലാ​റ്റ്​​ഫോം വ​ഴി 40 ദ​ശ​ല​ക്ഷം യൂ​റോ മൂ​ല്യ​മു​ള്ള ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി കാ​ണി​ച്ച്​ തെ​റ്റാ​യ മൂ​ല്യ​വ​ർ​ധി​ത നി​കു​തി വെ​ളി​പ്പെ​ടു​ത്തി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.

സ​ങ്കീ​ർ​ണ​മാ​യ അ​ന്താ​രാ​ഷ്​​ട്ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി വി​വ​ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ വി​വി​ധ അ​തി​ർ​ത്തി​ക​ളി​ൽ ​ദു​ബൈ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ന​ഗ​ര​ത്തി​ന്‍റെ സ്ഥാ​നം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്, സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ കാ​ര്യ​ക്ഷ​മ​ത​യും ഏ​റ്റ​വും മി​ക​ച്ച രീ​തി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ​യും നി​ര​വ​ധി സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ ദു​ബൈ പൊ​ലീ​സി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it