Begin typing your search...

'എക്‌സ്പ്രസ് എഹെഡ്' സേവനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

എക്‌സ്പ്രസ് എഹെഡ് സേവനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി 'എക്സ്പ്രസ് എഹെഡ്' എന്ന പേരിൽ മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനിമുതൽ ചെറിയ തുക അടക്കുന്നവർക്ക് ചെക്-ഇൻ കൗണ്ടറിന് മുന്നിലെ ക്യൂ നിൽക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം. അവർക്ക് ബോർഡിങ്ങിലും ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ബാഗേജുകൾ ആദ്യം ലഭിക്കുകയും ചെയ്യും. 'എക്സ്പ്രസ് എഹെഡ്' യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ചെക്-ഇൻ കൗണ്ടറുകളുണ്ടാകും.

എയർ ഇന്ത്യ എക്‌സ്പ്രസിൻറെ അന്താരാഷ്ട്ര വിമാന സർവിസുകളിലെ യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് 'എക്‌സ്പ്രസ് എഹെഡ്' സേവനങ്ങൾ വാങ്ങാം. കൗണ്ടർ അടക്കുന്ന സമയം വരെ എയർപോർട്ട് ചെക്-ഇൻ കൗണ്ടറിൽനിന്ന് ഇത് ലഭ്യമാണ്. അന്താരാഷ്ട്ര ഫ്‌ലൈറ്റുകളിൽ 'എക്സ്പ്രസ് എഹെഡ്' ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും.

WEB DESK
Next Story
Share it