Begin typing your search...

വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹം

വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയെ മസാജ് ചെയ്യുന്നതിനായി അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി 47,000 ദിർഹം കൊള്ളയടിച്ച ആഫ്രിക്കൻ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.അപ്പാർട്മെന്റിൽ എത്തിയ ശേഷം കത്തി ചൂണ്ടി ബാങ്ക് അക്കൗണ്ടിലെ പണം കൊള്ളയടിക്കുകയായിരുന്നു സംഘം.

ഷാർജയിലെ അൽ മജാസ് പരിസരത്ത് ഞായറാഴ്ച പകലാണ് സംഭവം. ഒരു ഫേസ്ബുക്ക് മസാജ് സേവന പരസ്യം വന്നതിനെ തുടർന്ന് മസ്സാജിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാൾ. ശേഷം സന്ദേശം അയച്ച യുവതി വാട്സപ്പിൽ ഫോട്ടോ അയച്ചു കൊടുക്കുകയും ഫ്ലാറ്റിലേക്ക് വരാൻ അവശ്യപെടുകയും ചെയ്തു. യുവതിയുടെ നിർദ്ദേശപ്രകാരം ഇയാൾ അൽ മസ്സാജ് പരിസരത്ത് കാത്തുനിൽകുമ്പോഴാണ് രണ്ട് പുരുഷന്മാരും മൂന്ന് യുവതികളും അടങ്ങുന്ന ഒരു സംഘം ആളുകൾ വന്ന് ബലമായി പിടിച്ചുകൊണ്ടു പോവുകയും ഒരു മുറിയിലേക്ക് ബലമായി വലിച്ചു കയറ്റുകയും ചെയ്തത്.

ശേഷം കത്തി ചൂണ്ടി പിടിച്ചുകൊണ്ട് ബാങ്ക് അക്കൗണ്ട് നമ്പറുകൾ കൊടുക്കുവാൻ അവശ്യപ്പെടുകയായിരുന്നു. ശൗചാലയം ഉപയോഗിക്കണമന്ന് അവശ്യപെട്ടപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ ആണ് നൽകിയതെന്നുംപോകുന്നതിന് മുൻപ് എല്ലാ വാട്സാപ്പ് സന്ദേശങ്ങളും ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷം, പോലീസിൽ വിവരമറിയിച്ചാൽ നിയമവിരുദ്ധമായി മസ്സാജിനു പോയതിന് ജയിലിൽആകുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹംവ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹംവ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹംവ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹംവ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹംഇയാൾ പറയുന്നു.വിവിധ ഇടങ്ങളിൽ നിന്നായി ബാങ്ക് ബാലൻസും, കൂടാതെ ക്രെഡിറ്റ്‌ കാർഡിൽ നിന്നും പരമാവധി പൈസയും ഇവർ എടുത്തിട്ടുണ്ട്.നിയമവിരുദ്ധമായി ഇവർ നടത്തുന്ന മസ്സാജ് പാർലറിൽ വന്ന മറ്റൊരു വ്യക്തിയുടെയും 400 ദിർഹം ഇവർ തട്ടിയെടുത്തതായി പരാതി പറഞ്ഞിട്ടുണ്ട്.അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ പോലീസ് ആഫ്രിക്കൻ സംഘത്തിനായി തിരച്ചിൽ ആരംഭിച്ചു.

Krishnendhu
Next Story
Share it