തലച്ചോറുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ പേസ്മേക്കർ; വിഷാദരോഗ ചികിത്സയ്ക്ക് പുതിയ വഴി
വിഷാദരോഗത്തിന് ബ്രെയിൻ പേസ്മേക്കർ ചികിത്സ. വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് നാഡീ കലകളെ ഉത്തേജിപ്പിക്കുന്നതിനായി തലച്ചോറിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് ബ്രെയിൻ പേസ്മേക്കർ. പാർക്കിൻസൺസ് രോഗം, അപസ്മാരം തുടങ്ങിയ അവസ്ഥകൾക്കായി അംഗീകരിച്ചിട്ടുള്ള ഡിബിഎസ് (ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) വിഷാദരോഗ ചികിത്സയ്ക്കും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ ഇപ്പോള്‍ കണ്ടെത്തി. ഡിബിഎസ് പ്രക്രിയയിൽ തലച്ചോറിൽ ഇലക്‌ട്രോഡുകൾ ഇംപ്ലാൻ്റ് ചെയ്ത് ടാർഗെറ്റ് ചെയ്‌ത വൈദ്യുത പ്രേരണകൾ എത്തിച്ച് വൈകാരിയ സ്വഭാവത്തെ നിയന്ത്രിക്കുന്നു.
ശസ്ത്രക്രിയയിലൂടെ നിങ്ങളുടെ വൈകാരിക സ്വഭാവം നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലയിൽ നേർത്ത ലോഹ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നു. ഈ ഇലക്ട്രോഡുകൾ നെഞ്ചിലെ ചർമ്മത്തിന് കീഴിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതാണ് വൈദ്യുത ഉത്തേജനത്തെ നിയന്ത്രിക്കുന്നത്. വൈകാരിക സർക്യൂട്ടറിയെ ബാധിക്കാതെ തലച്ചോറിന്റെ ന്യൂറൽ പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകാൻ ഡിബിഎസ് സഹായിക്കുന്നു.