Begin typing your search...

വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും ശ്രദ്ധിക്കണം

വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും ശ്രദ്ധിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാനായാണു നിയന്ത്രണങ്ങള്‍. 18 വയസിനു താഴെയുള്ളവർക്കായി ഇൻസ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ദിവസങ്ങൾക്കുള്ളിൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന 18 വയസിനു താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18നു താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനത്തോടെ ക്രമീകരിക്കപ്പെടുമെന്നും മെറ്റ.

കൗമാരക്കാർ തെറ്റായ പ്രായം പറഞ്ഞ് അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്. അതിനാല്‍ മുതിർന്നവരായി നടിച്ച്‌ ഇൻസ്റ്റഗ്രാമില്‍ വിഹരിക്കാനും കൗമാരക്കാർക്കു കഴിയില്ലെന്ന് ചുരുക്കം. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ പബ്ലിക്ക് ആക്കാൻ കഴിയില്ല. പ്രൈവറ്റ് അക്കൗണ്ട് വിഭാഗത്തില്‍ ഡിഫോള്‍ട്ടായി പട്ടികപ്പെടുത്തും. അതിനാല്‍ അവർ ഫോളോ ചെയ്യാത്തവരില്‍നിന്ന് മെസേജുകള്‍ ലഭിക്കുന്നതില്‍ നിയന്ത്രണം വരും.

മാത്രമല്ല, ഇൻസ്റ്റഗ്രാം കാണുന്നതിലും പരിമിതിയേർപ്പെടുത്തും. 60 മിനിറ്റില്‍ കൂടുതല്‍ ഇൻസ്റ്റഗ്രാമില്‍ ഇരുന്നാല്‍ നോട്ടിഫിക്കേഷൻ വരും. രാത്രി 10 മുതല്‍ രാവിലെ 7 വരെ സ്ലീപ്പ് മോഡ് ഓണ്‍ ആയിരിക്കും. 16 വയസിനു താഴെയുള്ളവർക്ക് സ്ലീപ് മോഡ് ഓഫാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്നും മെറ്റ ശുപാർശ ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it