Begin typing your search...

'ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍'; സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍; സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. 'ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍' എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 'ഓറിയോണ്‍' അവതരിപ്പിച്ചത്. ഇന്നലെ മെറ്റാ കണക്ട് 2024-ല്‍ ഹോളോഗ്രാഫിക് ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍ ഭാരം കുറഞ്ഞതും വയര്‍ലെസായി ഉപയോഗിക്ക തക്കവിധം രൂപകല്‍പ്പന ചെയ്തവയാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇവയില്‍ ബ്രെയിന്‍ സിഗ്‌നലുകളെ ഡിജിറ്റല്‍ കമാന്‍ഡുകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സവിശേഷമായ 'റിസ്റ്റ് ബേസ്ഡ് ന്യൂറല്‍ ഇന്റര്‍ഫേസ്' സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

100 ഗ്രാമില്‍ താഴെ ഭാരം വരുന്ന സ്മാര്‍ട്ട് ഗ്ലാസാണ് ഓറിയോണ്‍, ഇത് കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ-ഗ്രേഡ് ഫുള്‍ ഹോളോഗ്രാഫിക് എആര്‍ ഗ്ലാസാണ്. കസ്റ്റം സിലിക്കണും സെന്‍സറുകളും സഹിതം നാനോ സ്‌കെയില്‍ ഘടകങ്ങളുള്ള ചെറിയ പ്രൊജക്ടറുകളും ഉള്‍പ്പെടുന്നു. സാധാരണ സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ ഇവയും വോയ്സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.

ഓറിയോണ്‍ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും 'ഭാവിയുടെ നേര്‍ക്കാഴ്ച' എന്നാണ് സക്കര്‍ബര്‍ഗ് ഇതിനെ വിശേഷിപ്പിച്ചത്. സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വോയ്സ് ഇന്ററാക്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടെ, മെറ്റയുടെ എഐ സംവിധാനങ്ങളെ കുറിച്ചുള്ള അപ്ഡേറ്റുകളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതും മനുഷ്യനെ ബദ്ധപ്പെടുത്തതുമായ ഭാവി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

WEB DESK
Next Story
Share it