Begin typing your search...

ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജിബോര്‍ഡില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം ജിബോര്‍ഡിലും ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും. ചിത്രങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന ലെന്‍സ് ആപ്ലിക്കേഷന്റെ അതേ പ്രക്രിയയാണ് ഇവിടെയും. ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ എന്ന സംവിധാനമാണ് ചിത്രങ്ങളിലുള്ള അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്ത് കോപി പേസ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത്.

9to5Google ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ട്രാന്‍സ്ലേറ്റ്, പ്രൂഫ്‌റീഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്‌കാന്‍ ടെക്സ്റ്റും ദൃശ്യമാകുക. സ്‌കാന്‍ ടെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ക്യാമറ ഓണാവുകയും എളുപ്പത്തില്‍ അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനും സാധിക്കും.

ഇതിനായി ജിബോര്‍ഡിന് ക്യാമറ ഉപയോഗിക്കാനുള്ള അനുവാദം നല്‍കേണ്ടതുണ്ട്. ഗൂഗിളിന്റെ തന്നെ ലെന്‍സ് ആപ്ലിക്കേഷന്റെ കൃത്യത സ്‌കാന്‍ ടെക്സ്റ്റിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്‍ഡ്രോയിഡ് 13.6 ബീറ്റ വേര്‍ഷനുകളിലെ ജിബോര്‍ഡില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

WEB DESK
Next Story
Share it