Begin typing your search...

പുതിയ ടെക് പ്രഖ്യപനങ്ങളുമായി ഗൂഗിള്‍; ഗൂഗിള്‍ ഐ/ഓ മെയ് 14 ന്

പുതിയ ടെക് പ്രഖ്യപനങ്ങളുമായി ഗൂഗിള്‍; ഗൂഗിള്‍ ഐ/ഓ മെയ് 14 ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൂഗിള്‍ എല്ലാവർഷവും ഡിവലപ്പര്‍മാര്‍ക്കായി നടത്തുന്ന സമ്മേളനമാണ് ഐ/ഓ. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തുന്ന പ്രസംഗം തന്നെയായിരിക്കും കോൺഫെറൻസിലെ പ്രധാന ആകര്‍ഷണം. എഐ മുതൽ, ആന്‍ഡ്രോയിഡ് ഓഎസില്‍ വരെ ​ഗൂ​ഗിൾ അവതരിപ്പിക്കാൻ പോകുന്ന പുതുമകള്‍ ഈ വേദിയിലായിരിക്കും അനാവരണം ചെയ്യുക. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ മോയ് 14 നാണ് കോൺഫെറൻസ് ന‌ടക്കാനിരിക്കുന്നത്. ‌

പല പ്രധാന പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 15ല്‍ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമ്മേളനത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 'സാന്‍ഡ്‌ബോക്‌സ്' ഫീച്ചര്‍ പരിചയപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷ. ആന്‍ഡ്രോയിഡ് 15ല്‍ സ്റ്റാറ്റസ് ബാറിന് പുതിയൊരു രൂപകല്‍പ്പനാ രീതി വന്നേക്കുമെന്നും വിവരമുണ്ട്.

സ്‌ക്രീന്‍ റെക്കോഡിങ് നടത്താനുള്ള കഴിവ്, സാറ്റലൈറ്റ് കണക്ടിവിറ്റി, ഇന്‍-ക്യാമറാ നിയന്ത്രണങ്ങള്‍, ബാറ്ററി ലൈഫ് നീട്ടാനുള്ള കഴിവുകള്‍, പുതിയ എഐ ശേഷികള്‍ തുടങ്ങി പല പുതുമകളും പ്രതീക്ഷിക്കുന്നു. മെയ് 14-ന് രാത്രി 10.30ന് നടക്കുന്ന സമ്മേളനം തത്സമയം കാണാനും അവസരമൊരുക്കുന്നുണ്ട്. എക്‌സ് പ്ലാറ്റ്‌ഫോമിലും യൂട്യൂബിലും ഇത് ലൈവ് സ്ട്രീം ചെയ്യും. മാത്രമല്ല, ഗൂഗിളിന്റെ ഹബ് പേജിലും തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും.

WEB DESK
Next Story
Share it