Begin typing your search...

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ദീ​ന​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.165 സ്​​റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ സൈ​ക്കി​ളു​ക​ളും സ്​​കൂ​ട്ട​റു​ക​ളും ല​ഭി​ക്കും. ഇ​തി​നാ​യു​ള്ള സ്​​റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പൊ​തു ശൃം​ഖ​ല​യാ​ണി​ത്​.വി​ദ​ഗ്​​ധ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ​മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള അ​ൽ​മ​ഖ​ർ ഡെ​വ​ല​പ്‌​മെ​ന്റ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളാ​ണ്​ ല​ഭ്യ​മാ​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സ്കൂ​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കും. അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ഇ​വ മ​ദീ​ന ന​ഗ​ര​ത്തി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കും.

തു​ട​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ൾ​ക്കും സ്‌​കൂ​ട്ട​റു​ക​ൾ​ക്കു​മാ​യി 60 സ്​​റ്റേ​ഷ​നു​ക​ളു​ണ്ടാ​കു​മെ​ന്ന്​​ അ​ൽ​മ​ഖ​ർ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി സി.​ഇ.​ഒ മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​ൽ​ഹൂ​ബ് പ​റ​ഞ്ഞു. ഇ​ത് പി​ന്നീ​ട് 165 സ്​​റ്റേ​ഷ​നു​ക​ളാ​ക്കി വി​ക​സി​പ്പി​ക്കും.പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ ട്രാ​ഫി​ക്​ കു​രു​ക്കു​ക​ളി​ൽ പെ​ടാ​തെ യാ​ത്രാ​സ​മ​യം കു​റ​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളെ ഇ​ത്​ സ​ഹാ​യി​ക്കും.

കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ‘ഹ​രി​ത സൗ​ദി അ​റേ​ബ്യ’​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. സ്കൂ​ട്ട​ർ, സൈ​ക്കി​ൾ ശൃം​ഖ​ല മ​ദീ​ന​യി​ലെ ഇ​ത​ര പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കും. ഹ​റ​മൈ​ൻ എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ, ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. മ​ദീ​ന​യി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ഗ​ര​ത്തി​നു​ള്ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും ഉ​ചി​ത മാ​ർ​ഗ​മാ​യി ഇ​ത്​ മാ​റും.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഇ​തെ​ന്നും അ​ൽ​മ​ഖ​ർ ഡെ​വ​ല​പ്‌​മെ​ന്റ്​ ക​മ്പ​നി പൊ​തു​താ​ൽ​പ​ര്യാ​ർ​ഥ​മാ​ണ്​​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ സു​സ്ഥി​ര വി​ക​സ​ന അ​ജ​ണ്ട മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ‘വി​ഷ​ൻ 2030’, ‘ഗ്രീ​ൻ സൗ​ദി ഇ​നി​ഷ്യേ​റ്റി​വ്’ എ​ന്നി​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഇ​ത്​ വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it