Begin typing your search...

സർവീസ് ആരംഭിച്ച് 10 ദിവസം ; റിയാദ് മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകര്യതയേറുന്നു

സർവീസ് ആരംഭിച്ച് 10 ദിവസം ; റിയാദ് മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകര്യതയേറുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ളു​ടെ ദി​ന​ച​ര്യ​യെ റി​യാ​ദ്​ മെ​ട്രോ സ്വാ​ധീ​നി​ച്ച്​ തു​ട​ങ്ങി. ജോ​ലി​ക്കു​ൾ​പ്പെ​ടെ പ​ല​ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ദൈ​നം​ദി​ന യാ​ത്ര​ക​ൾ ആ​ളു​ക​ൾ പ​തി​യെ മെ​ട്രോ​യി​ലേ​ക്ക്​ മാ​റ്റി​ക്ക​ഴി​ഞ്ഞു. ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​ത്​ റി​യാ​ദ്​ ഖാ​ലി​ദ്​​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.​ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം പ​ല​താ​ണ്. ചെ​ല​വ്​ വ​ള​രെ തുച്ഛമാ​ണെ​ന്ന​താ​ണ്​ ഒ​ന്നാ​മ​ത്തേ​ത്.

വെ​റും നാ​ല്​ റി​യാ​ൽ മാ​ത്രം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്​​ന​മാ​യ ട്രാ​ഫി​ക്​ കു​രു​ക്കി​ൽ​പെ​ടി​ല്ല എ​ന്ന​ത്​ വ​ലി​യ സ​മ്മ​ർ​ദ​വും ത​ല​വേ​ദ​ന​യും ഒ​ഴി​വാ​ക്കും. ഏ​ഴ്​ മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ൽ ട്രെ​യി​നു​ക​ളു​ള്ള​തും നി​ശ്ചി​ത സ​മ​യ​ത്ത്​ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​മെ​ന്ന​തും യാ​ത്ര​യി​ൽ കൃ​ത്യ​ത പാ​ലി​ക്കാ​ൻ സ​ഹാ​യി​ക്കും. അ​ങ്ങ​നെ ഒ​രു സ​മ്മ​ർ​ദ​വും ആ​യാ​സ​വു​മി​ല്ലാ​തെ മെ​ട്രോ സ​മ്മാ​നി​ക്കു​ന്ന​ത്​ സു​ഖ​യാ​ത്ര​യാ​ണ്.

തൊ​ട്ട​ടു​​ത്ത്​ ബ​സ്​ സ്​​റ്റേ​ഷ​നോ മെ​ട്രോ സ്​​റ്റേ​ഷ​നോ ഇ​ല്ലെ​ങ്കി​ൽ ഏ​റ്റ​വും അ​ടു​ത്ത അ​വ​യു​ള്ള ദൂ​ര​ത്തേ​ക്ക്​ മാ​ത്രം ടാ​ക്​​സി​യോ മ​റ്റ്​ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പാ​ടാ​ക്കേ​ണ്ടി വ​രും എ​ന്ന്​ മാ​ത്രം. ബ​ത്​​ഹ​യി​ലു​ള്ള​വ​ർ​ക്ക്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ണ്. ര​ണ്ട്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ തൊ​ട്ട​ടു​ത്തു​ള്ള​ത്. ര​ണ്ടും വ​രു​ന്ന ഞാ​യ​റാ​ഴ്​​ച (ഡി​സം. 15) മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ന​ഗ​ര​ത്തി​​ന്റെ ഏ​ത്​ ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ പോ​കേ​ണ്ട​വ​ർ പ്ര​ധാ​ന ഹ​ബ്ബാ​യ കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്​​ട്രി​ക്​​റ്റ്​ സ്​​റ്റേ​ഷ​നി​ൽ (കാ​ഫ്​​ഡ്​ സ്​​റ്റേ​ഷ​ൻ) എ​ത്തു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യേ​ണ്ട​ത്.

അ​വി​ടെ നി​ന്നാ​ണ്​​ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ യെ​ല്ലോ ട്രെ​യി​ൻ യാ​ത്ര തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ന​ഗ​ര​ത്തി​​ന്റെ കി​ഴ​ക്ക്​ ന​സീം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും ബ​ഗ്ല​ഫ്, അ​ൽ ഹം​റ, അ​ൽ ഖ​ലീ​ജ്, ഇ​സ്​​ബി​ലി​യ, അ​ൽ യ​ർ​മു​ഖ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും​ പ​ർ​പ്പ്ൾ ട്രെ​യി​നി​ൽ ക​യ​റി സാ​ബി​ക്​ സ്​​റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യാ​ലും മ​തി. യെ​ല്ലോ ട്രെ​യി​നി​ൽ വേ​ഗ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്താ​നാ​വും.

പ്ര​വാ​സി ശീ​ലി​ച്ച യാ​ത്രാ​രീ​തി​യി​ൽ ചെ​റി​യൊ​രു മാ​റ്റം കൂ​ടി വ​രു​ത്ത​ൽ മെ​ട്രോ യാ​ത്ര​ക്ക്​ ആ​വ​ശ്യ​മാ​ണ്​. സാ​ധ​ന​ങ്ങ​ൾ വ​ലി​യ കാ​ർ​ട്ട​നു​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കി പ​ക​രം വ​ലി​യ ട്രോ​ളി ബാ​ഗു​ക​ളി​ലാ​ക്കി മാ​റ്റി​യാ​ൽ മ​തി. ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​കാ​ൻ​ അ​താ​ണ്​ സൗ​ക​ര്യ​പ്ര​ദം. മാ​ത്ര​മ​ല്ല, യെ​ല്ലോ ട്രെ​യി​നി​ൽ അ​ത്ത​രം ബാ​ഗേ​ജു​ക​ൾ വെ​ക്കാ​ൻ പ്ര​ത്യേ​ക സ്ഥ​ലം ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ വെ​ച്ചി​ട്ട്​ യാ​ത്ര​ക്കാ​ർ​ക്ക്​​ ഇ​ഷ്​​ട​മു​ള്ളി​ട​ത്ത്​ പോ​യി നി​ൽ​ക്കു​ക​യോ ഇ​രി​ക്കു​ക​യോ ചെ​യ്യാം. ബാ​ഗ്​ വെ​ച്ചി​ട​ത്ത്​ നി​ന്ന​ന​ങ്ങി​ല്ല.

കാ​ഫ്​​ഡ്​ സ്​​റ്റേ​ഷ​നി​ലെ ഒ​ന്നാം നി​ല​യി​ലാ​ണ്​ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള യെ​ല്ലോ ട്രെ​യി​നി​ന്റെ പ്ലാ​റ്റ്​​ഫോം. അ​വി​ടെ നി​ന്ന്​ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ പ​ര​മാ​വ​ധി ദൂ​രം 25 മി​നി​റ്റാ​ണ്. ഓ​രോ ഏ​ഴ്​ മി​നി​റ്റ്​ ഇ​ട​വേ​ള​യി​ലും ട്രെ​യി​നു​ക​ളു​ണ്ട്. ആ​റ്​ ലൈ​നു​ക​ളി​ലും അ​ങ്ങ​നെ​യാ​ണ്​ ട്രെ​യി​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​യ​ർ​പോ​ർ​ട്ടി​​ൽ ആ​ദ്യ​മെ​ത്തു​ക ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള അ​ഞ്ചാം ന​മ്പ​ർ ടെ​ർ​മി​ന​ലി​നോ​ട്​ ചേ​ർ​ന്നു​ള്ള മെ​​ട്രോ

സ്​​റ്റേ​ഷ​നി​ലാ​ണ്​. അ​ടു​ത്ത​ത്​ വി​ദേ​ശ സ​ർ​വി​സ്​ ന​ട​ത്തു​ന്ന സൗ​ദി വി​മാ​ന ക​മ്പ​നി​ക​ൾ​ക്കു​ള്ള മൂ​ന്ന്, നാ​ല്​ ടെ​ർ​മി​ന​ലു​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത്തെ മെ​ട്രോ സ്​​റ്റേ​ഷ​നാ​ണ്. വി​ദേ​ശ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​ന്ന്, ര​ണ്ട്​ ടെ​ർ​മി​ന​ലു​ക​ൾ​ക്ക്​ വേ​ണ്ടി​യാ​ണ്​ മൂ​ന്നാ​മ​ത്തെ സ്​​റ്റേ​ഷ​ൻ. അ​താ​ണ്​ യെ​ല്ലോ​ ലൈ​നി​ലെ അ​വ​സാ​ന സ്​​റ്റേ​ഷ​ൻ. നി​ല​വി​ൽ ആ ​സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ധി​കം വൈ​കാ​തെ തു​റ​ക്കും.

അ​തു​വ​രെ ര​ണ്ടാ​മ​ത്തെ സ്​​റ്റേ​ഷ​നി​ലി​റ​ങ്ങി മൂ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ലി​ലൂ​ടെ ഒ​ന്നി​ലോ ര​ണ്ടി​ലോ എ​ത്താം.മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക്​ നീ​ണ്ട കോ​റി​ഡോ​റു​ണ്ട്. ആ​വ​ശ്യ​മാ​യ ലി​ഫ്​​റ്റ്​ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ന​ഗ​ര​ത്തി​ന്റെ ഏ​ത്​ ദി​ക്കി​ൽ​ നി​ന്നാ​യാ​ലും മെ​ട്രോ​യി​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താ​ൻ പ​ര​മാ​വ​ധി വേ​ണ്ടി വ​രു​ക ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്. ചെ​ല​വ്​ നാ​ല്​ റി​യാ​ലും.

WEB DESK
Next Story
Share it