ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. 2023 നവംബർ 6-നാണ് GEA ഇക്കാര്യം അറിയിച്ചത്. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു.
‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് കഴിഞ്ഞ ദിവസം സന്ദർശകർക്കായി തുറന്ന് കൊടുത്തിരുന്നു.
من أول أسبوع زوار #موسم_الرياض 2023 يتعدون حاجز المليون زائر ❤️
— موسم الرياض | Riyadh Season (@RiyadhSeason) November 5, 2023
في مختلف مناطق وفعاليات الموسم #RiyadhSeason 2023 in its first week attracted 1 Million visitors .. ❤️✨
الجاي أكثر متعة .. احجزوا واستمتعوا بالفعاليات ️❤️
Book for your favorite spot!… pic.twitter.com/gWjoI242K4