Begin typing your search...

ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി

ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​സ്രാ​യേ​ലി​ന്റെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഗു​ര​ത​ര പ​രി​ക്കേ​റ്റ് ഖ​ത്ത​റി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ല​സ്തീ​നി​ക​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ല​സ്തീ​നി ബാ​ല​ൻ ബ​ഹാ അ​ബൂ ഖാ​ദി​ഫി​നെ ചേ​ർ​ത്തു​നി​ർ​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു ‘‘ഒ​രു കാ​ൽ ന​ഷ്ട​മാ​യി​ട്ടും മാ​താ​വി​നെ ഇ​​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ഇ​വ​ന് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യി​ട്ടി​ല്ല. പ​ല​സ്തീ​നി​ക​ൾ ഹീ​റോ​ക​ളാ​ണ്. ഞ​ങ്ങ​ള​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ചി​കി​ത്സ ഉ​ൾ​പ്പെ​ടെ അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.’’. 1500 പ​ല​സ്തീ​നി​ക​ളാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്. മേ​യ് ആ​റി​ന് ഗ​സ്സ​യി​ലെ റ​ഫ അ​തി​ർ​ത്തി അ​ട​ക്കു​ന്ന​തി​ന് മു​മ്പ് എ​ത്തി​ച്ച​വ​രാ​ണി​വ​ർ. കൂ​ടു​ത​ൽ പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ ഖ​ത്ത​ർ ഒ​രു​ക്ക​മാ​ണെ​ങ്കി​ലും ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ ത​ട​യു​ന്ന​ത് പ്ര​തി​ബ​ന്ധ​മാ​കു​ന്നു. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട 3000 പല​സ്തീ​നി കു​ട്ടി​ക​ളെ ഖ​ത്ത​ർ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്നു​ണ്ട്. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഫു​ട്ബാ​ൾ ഫാ​ൻ​സി​നാ​യി നി​ർ​മി​ച്ച തു​മാ​മ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പല​സ്തീ​നി​ക​ൾ ക​ഴി​യു​ന്ന​ത്. ഗ​സ്സ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ൾ 38,000 ക​വി​ഞ്ഞു. 87,000ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​സ്റ്റ് ബാ​ങ്കി​ലും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വെ​സ്റ്റ് ബാ​ങ്കി​ൽ 8,672 പേ​രെ കൊ​ല്ല​പ്പെ​ടു​ക​യും 14,583 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

WEB DESK
Next Story
Share it