ഒമാൻ ദേശീയ ദിനാഘോഷം ; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ച് സുൽത്താൻ
ദേശീയദിനാഘോഷത്തേടനുബന്ധിച്ച് മന്ത്രിമാർ, ഉന്നതർ, പ്രഗല്ഭർ തുടങ്ങിയവർക്ക് രാജകീയ മെഡലുകൾ നൽകി. ദേശീയ കടമ നിർവഹിക്കുന്നതിലുള്ള അവരുടെ പങ്കിനെ അഭിനന്ദിച്ചാണ് അൽബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഒമാൻ സിവിൽ ഓർഡർ സെക്കൻഡ് ക്ലാസ് മെഡലുകൾ ഏറ്റുവാങ്ങിയവർ: സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദ്, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, പ്രൈവറ്റ് ഓഫിസ് മേധാവി സി. ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ് യൂനിറ്റ് തലവൻ ഡോ. ഖമീസ് ബിൻ സെയ്ഫ് അൽ ജാബ്രി, ടാക്സ് അതോറിറ്റി തലവൻ നാസർ ബിൻ ഖമീസ് അൽ ജാഷ്മി.
മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി, പൈതൃക, ടൂറിസം മന്ത്രി, സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, ദേശീയാഘോഷങ്ങളുടെ സെക്രട്ടറി ജനറൽ ശൈഖ് സബ ബിൻ ഹംദാൻ അൽ സാദി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മർഷിദി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ഭവന.
നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈ അൽ-ഷുവൈലി, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ-മഹ്റൂഖി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മവാലി, സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ-സഖ്രി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്.
സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് അൽ നജ്ജാർ, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബാവോയ്ൻ, പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി, ഊർജ, ധാതു മന്ത്രി എൻജിനീയർ സലലം ബിൻ നാസർ അൽ ഔഫി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സയീദ് അൽ മമാരി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, സ്റ്റേറ്റ് ഓഡിറ്റ് അതോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ശൈഖ് ഘോസ്ൻ ബിൻ ഹിലാൽ അൽ അലാവി.