Begin typing your search...

ബഹ്റൈനിന്റെ സൈനികർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ; അനുശോചനം അറിയിച്ച് ഒമാൻ

ബഹ്റൈനിന്റെ സൈനികർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ; അനുശോചനം അറിയിച്ച് ഒമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യ​മ​ൻ-​സൗ​ദി അ​തി​ർ​ത്തി​യി​ൽ അ​റ​ബ് സ​ഖ്യ​സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബ​ഹ്‌​റൈ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​മാ​ന്‍ അ​നു​ശോ​ചനം അറിയിച്ചു.കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ര്‍ എ​ളു​പ്പ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

യ​മ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ്​ അ​റ​ബ്​ സ​ഖ്യ​സേ​ന രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്ന​ത്. മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീ സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ, യ​മ​ൻ, ഈ​ജി​പ്​​ത്, മൊ​റോ​ക്കോ, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​ന​വും ബ​ഹ്​​റൈ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

WEB DESK
Next Story
Share it