ഹൈദരാബാദ് വ്യത്യസ്തമാണ്; വേണമെങ്കിൽ കുതിരപ്പുറത്തും ഫുഡ് ഡെലിവറി നടത്തും
നഗരങ്ങളിലെ പതിവു കാഴ്ചയാണ്. പുറത്ത് ബാഗുമായി ഇരുചക്രവാഹനങ്ങളിൽ ഫുഡ് ഡെലിവറി ചെയ്യുന്നവർ. ഗതാഗതക്കുരുക്കൾക്കിടയിലൂടെ വെയിലും മഴയും വകവയ്ക്കാതെ ഫുഡ് വിതരണം ചെയ്യുന്നവർ. എന്നാൽ, ഹൈദരാബാദ് നഗരത്തിൽ നടന്ന ഒരു ഫുഡ് ഡെലിവറി ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായി.
സംഭവം യഥാർഥമാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. സൊമാറ്റോ ഫുഡ് വിതരണം ചെയ്യാൻ ഡെലിവറി ബോയി പോയത് ഇരുചക്രവാഹനത്തിലല്ല. കുതിരപ്പുറത്താണ് യുവാവ് ഭക്ഷണം വിതരണത്തിനു പോയത്. തിരക്കേറിയ നഗരത്തിലൂടെ സൊമാറ്റോയുടെ ബാഗ് പുറത്തിട്ട് യുവാവ് കുതിരപ്പുറത്ത് പോകുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇത് യഥാർഥമാണോ അതോ കമ്പനി ആസൂത്രണം ചെയ്ത ഒരു പൊതുസ്റ്റണ്ടിൻറെ ഭാഗമാണോ എന്ന് നെറ്റിസൺസ് സംശയിച്ചു. എന്തായാലും ഫുഡ് ഡെലിവറി ഉഷാറായെന്ന് ജനം പ്രതികരിച്ചു. ഹൈദരാബാദല്ല, കാഴ്ചകൾക്കു പഞ്ഞമില്ല..!
#Hyderabadi Bolde Kuch bhi Kardete
— Arbaaz The Great (@ArbaazTheGreat1) January 2, 2024
Due To Closure of #PetrolPumps in Hyderabad, A Zomato Delivery boy came out to deliver food on horse at #Chanchalgudaa near to imperial hotel.#Hyderabad #ZomatoMan #DeliversOnHorse#TruckDriversProtest pic.twitter.com/UUABgUPYc1