Begin typing your search...

ബൈക്കിൽ അഭ്യാസം നടത്തിയ യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

ബൈക്കിൽ അഭ്യാസം നടത്തിയ യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു. ചെന്നൈ-വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസൻ തെറിച്ചു വീണത്. യുട്യൂബിൽ വാസനെ 4.5 ദശലക്ഷം പേർ പിന്തുടരുന്നുവെന്നതിന്റെ പേരിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു.

അപകടസമയത്ത് വാസൻ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും 2 ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്. ഇയാളുടെ അഭ്യാസത്തിൽനിന്ന് മറ്റുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു.

ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ചു ചില യുവാക്കൾ മാല കവർച്ച അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട്. വാസന്റെ പ്രവൃത്തി പിന്തുടർന്ന് മറ്റു യുവാക്കളും ബൈക്കിൽ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു.

WEB DESK
Next Story
Share it