Begin typing your search...

വല്ലഭനു പുല്ലും ആയുധം...; തീയെന്തിന്..., വെയിൽകൊണ്ട് ഓംലെറ്റ് ഉണ്ടാക്കി യുവാക്കൾ

വല്ലഭനു പുല്ലും ആയുധം...; തീയെന്തിന്..., വെയിൽകൊണ്ട് ഓംലെറ്റ് ഉണ്ടാക്കി യുവാക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിൽ മിടുക്കരാണു ചിലർ. കർണാടകയിലെ റായ്ചൂരിൽനിന്നുള്ള കാഴ്ചയാണ് ആളുകൾക്കിടയിൽ കൗതുകമായി മാറിയത്. ചുട്ടുപൊള്ളുന്ന വെയിൽകൊണ്ടു പാചകം ചെയ്യുന്ന യുവാക്കളാണു താരമായി മാറിയത്. ഒരു ഓംലെറ്റ് ഉണ്ടാക്കാൻ തീ എന്തിനാണെന്ന് അവർ ചോദിക്കുന്നു.

റായ്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലാണു യുവാക്കൾ വിചിത്രമായ പാചകം നടത്തിയത്. രുചികരമായ ഓംലെറ്റ് തയാറാക്കാൻ അവർക്കു കുറച്ചു മിനിറ്റുകൾ വേണ്ടിവന്നു. വെയിലത്ത് ഇരുമ്പുചട്ടി വച്ച് ചൂടാക്കി. ചട്ടി ചൂടാവാൻ മാത്രമാണു സമയമെടുത്തത്. ചൂടായശേഷം മുട്ട പൊട്ടിച്ച് അവർ ചട്ടിയിലേക്കൊഴിച്ചു, തുടർന്ന് ചേരുവകളും. അടിപൊളി ഓംലെറ്റ് അവരെല്ലാം പങ്കിട്ടുകഴിച്ചു.

രാജ്യമെങ്ങും ചുട്ടുപൊള്ളുന്ന വെയിലാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുമുണ്ട് കാലാവസ്ഥാവകുപ്പ്. കർണാടകയിലെ പല ഭാഗങ്ങളും ജലക്ഷാമം നേരിടുകയാണ്. ബംഗളൂരു നഗരത്തിൽ ജലക്ഷാമം രൂക്ഷമാണ്. അടുത്തിടെ വെള്ളം ഉപയോഗിക്കുന്നതിൽ സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. റായ്ചൂർ ജില്ലയിൽ ഒരാഴ്ചയായി പരമാവധി താപനില 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണു രേഖപ്പെടുത്തുന്നത്.

WEB DESK
Next Story
Share it