Begin typing your search...

ജെസിബി കയറിയ മൂർഖന് ശസ്ത്രക്രിയയിലൂടെ പുനർജന്മം; കൈയടിച്ച് നെറ്റിസൺസ്

ജെസിബി കയറിയ മൂർഖന് ശസ്ത്രക്രിയയിലൂടെ പുനർജന്മം; കൈയടിച്ച് നെറ്റിസൺസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൃഗങ്ങളിൽ ശസ്ത്രക്രിയ അപൂർവമല്ല. എന്നാൽ കഴിഞ്ഞദിവസം കർണാടകയിലെ ബെൽഗാമിൽ നടന്ന ശസ്ത്രക്രിയ പ്രാദേശികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബെൽഗാം താലൂക്കിലെ കെദ്‌നൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ ജെസിബി കയറിയിറങ്ങി ഗുരതരമായി പരിക്കേറ്റ മൂർഖന് അടിയന്തര ശസ്ത്രക്രിയ നൽകുകയായിരുന്നു. സംഭവം മൃഗസ്‌നേഹികളുടെ മാത്രമല്ല, സാധാരണക്കാരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

വാലിനോടു ചേർന്നുള്ള ഭാഗമാണ് ജെസിബി കയറി ചതഞ്ഞത്. ഗുരുതരമായി പരിക്കേറ്റു പിടയുന്ന മൂർഖൻറെ അടുത്തേക്കു ചെല്ലാൻ എല്ലാവരും മടിച്ചു. കടിക്കുമോ എന്ന ഭയമായിരുന്നു എല്ലാവർക്കും. ചിലർ സർപ്പത്തെ തല്ലിക്കൊല്ലണമെന്നുവരെ അഭിപ്രായപ്പെട്ടു. പരിക്കേറ്റിടത്ത് ഉപേക്ഷിക്കുന്നത് അപകടമാണെന്നു തൊഴിലാളികൾ ഫാമിൻറെ ഉടമയോടു പറഞ്ഞു.

എന്നാൽ ഫാം ഉടമ, സർപ്പത്തെ കൊല്ലുന്നതു തടഞ്ഞു. അദ്ദേഹം ഉടൻതന്നെ പാമ്പുപിടിത്തത്തിൽ വൈദഗ്ധ്യം നേടിയയാളുടെ സഹായം തേടി. വൈകാതെ സ്‌നേക്ക് റെസ്‌ക്യു ടീം സ്ഥലത്തെത്തുകയും സുരക്ഷിതമായി പാമ്പിനെ കൂട്ടിലാക്കുകയും ചെയ്തു. തുടർന്ന് സർപ്പത്തെ ബെൽഗാമിലെ മഹന്തേഷ് നഗറിലെ സർക്കാർ മൾട്ടിസ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ജീവൻ അപകടത്തിലാകുന്ന അവസ്ഥയിലെത്തിയ സർപ്പത്തെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. സർപ്പം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

WEB DESK
Next Story
Share it