Begin typing your search...

ഗതാഗതക്കുരുക്കിൽ കാറിലിരുന്ന പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ബംഗളൂരു നഗരത്തിലെ കാഴ്ച

ഗതാഗതക്കുരുക്കിൽ കാറിലിരുന്ന പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ബംഗളൂരു നഗരത്തിലെ കാഴ്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗളൂരു നഗരം ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. ഡ്രൈവിംഗിലാകട്ടെ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരവുമാണ് ബംഗളൂരു. വാഹനത്തിരക്കും കുരുക്കും കാരണം കാൽനടയാത്ര പോലും ദുസഹമാണു നഗരത്തിൽ. ഐടി മേഖലയിലും മറ്റും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്ന ഈ നഗരത്തിൽ സമയത്തിന് ഒരിടത്തും എത്താൻ കഴിയാത്ത അവസ്ഥയാണ്.

ഗതാഗതക്കുരുക്കഴിക്കാൻ ഒട്ടേറെ കാര്യങ്ങൾ സർക്കാർമേഖലയിൽ ചെയ്യുന്നുണ്ട്. ഓവർബ്രിഡ്ജുകളും അണ്ടർ പാസുകളും നഗരത്തിൽ പലയിടത്തുമുണ്ട്. അണ്ടർ പാസായി മെട്രോയും പ്രവർത്തിച്ചു വരുന്നു. വിമാനത്താവളത്തിലേക്കടക്കം മെട്രോ ലൈനുകൾ ദീർഘിപ്പിച്ചുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും ട്രാഫിക് ജാമിനു തെല്ലും കുറവില്ലെന്നു മാത്രമല്ല, നാൾക്കുനാൾ രൂക്ഷമായി വരികയുമാണ്.

ബംഗളൂരു നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന അനേകം വീഡിയോകളും ചിത്രങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രം വൈറലായിരിക്കുന്നു. കാറിന്റെ മുൻഭാഗത്തെ സീറ്റിനടുത്ത് തൊലികളഞ്ഞുവച്ചിരിക്കുന്ന പയറിന്റെയും കടലയുടെയും മറ്റും ചിത്രമാണത്. കുരുക്കിൽപ്പെട്ട കാറിനുള്ളിലിരുന്ന് പച്ചക്കറി ഒരുക്കിയെന്നു വ്യംഗ്യം.

തിരക്കേറിയ സമയങ്ങളിൽ ഉത്പാദനക്ഷമതയുള്ളവരായിരിക്കുക എന്ന കാപ്ഷനോടെ പ്രിയ എന്നൊരു അക്കൗണ്ടിൽനിന്നാണ് ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവർക്ക് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നതായിരുന്നു ചിത്രം.

WEB DESK
Next Story
Share it