Begin typing your search...

ഭർത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി; ഭാര്യ ജീവനൊടുക്കി

ഭർത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി; ഭാര്യ ജീവനൊടുക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭർത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജൽ(25) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭർത്താവ് നിതീഷ് നായരെ(26) സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായർ ദിവസങ്ങൾക്ക് മുൻപാണ് യുക്രൈനിലെ കാമുകിയെ കാണാൻപോയത്. നേരത്തെ യുക്രൈനിൽ ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശവനിതയുമായുള്ള ഭർത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് കാജൽ അറിഞ്ഞിരുന്നു. ഭർത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങളും യുവതി കാണാനിടയായി. ഇതോടെ ഭർത്താവിനെ ബന്ധത്തിൽനിന്ന് വിലക്കുകയും ഇനി യുക്രൈനിൽ ജോലിക്കായി പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ, നവംബർ എട്ടാം തീയതി ഭാര്യയെ കബളിപ്പിച്ച് നിതീഷ് യുക്രൈനിലേക്ക് കടന്നുവെന്നാണ് കാജലിന്റെ കുടുംബം നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

മുംബൈയിലെ ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിതീഷ് കല്യാണിലെ വീട്ടിൽനിന്ന് യാത്രതിരിച്ചത്. എന്നാൽ, ഇത് കള്ളമായിരുന്നു. തുടർന്ന് യുക്രൈനിലെത്തിയ ശേഷം ഇയാൾ ഭാര്യയ്ക്ക് ചില സന്ദേശങ്ങളും അയച്ചു. താൻ യുക്രൈനിൽ എത്തിയെന്നും ഇനി തിരികെ വരില്ലെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെയാണ് യുവതി വീടിനുള്ളിൽ ജീവനൊടുക്കിയത്.

ആത്മഹത്യയ്ക്ക് മുൻപ് താൻ മരിക്കാൻ പോകുകയാണെന്ന് സൂചിപ്പിച്ച് സുഹൃത്തുക്കൾക്കും ചില ബന്ധുക്കൾക്കും യുവതി സന്ദേശം അയച്ചിരുന്നു. ഭർത്താവിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മയെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

WEB DESK
Next Story
Share it