Begin typing your search...

റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും, കേരളത്തിലെ കോൺഗ്രസിന് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല; ബിനോയ് വിശ്വം

റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും, കേരളത്തിലെ കോൺഗ്രസിന് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല; ബിനോയ് വിശ്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റായ്ബറേലിയില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാര്‍ഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞതു നല്ല കാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും ബിനോയ് പറഞ്ഞു. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പോലൊരാളെ സമ്മര്‍ദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാന്‍ പറഞ്ഞയച്ചത്. അവര്‍ കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് രാഹുലിനെ ബിജെപിക്കെതിരേ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ ഒഴിയാനാണു സാധ്യത. അങ്ങനെവന്നാല്‍ വയനാട്ടിലെ വോട്ടര്‍മാരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്ന്‌വരുമെന്നും അദ്ദേഹം പറഞ്ഞു.മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ തെരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ പറഞ്ഞു. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it