അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് നാടുകടത്തി; തിരിച്ചയച്ചത് ചാർട്ടർ വിമാനത്തിൽ
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടർ വിമാനങ്ങളിൽ നാടുകടത്തിയതായി യു.എസ്. ആഭ്യന്തരസു രക്ഷാവകുപ്പ് അറിയിച്ചു. ഇന്ത്യാ സർക്കാരിന്റെ സഹകരണത്തോടെയാണ് നടപടി. ചൊവ്വാഴ്ചയാണ് അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ചാർട്ടർ വിമാനം ഇന്ത്യയിലേക്കയച്ചത്. നഇന്ത്യയുടെ സഹകരണത്തോടെ കുടിയേറ്റനിയമങ്ങൾ യു.എസ്. കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
2024 സാമ്പത്തികവർഷത്തിൽ ഇന്ത്യയുൾപ്പെടെ 145 രാജ്യങ്ങളിൽനിന്നുള്ള 1,60,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നും ഇതിനായി 495 അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയെന്നും യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൃത്യമായ രേഖകളില്ലാതെ യു.എസിൽ തുടരുന്ന ഇന്ത്യൻ പൗരരെ നാടുകടത്തുമെന്ന് ആഭ്യന്തരസുരക്ഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി എകനേഗല്ലോ മുന്നറിയിപ്പ് നൽകി. അങ്ങനെയല്ലെന്ന മനുഷ്യക്കടത്തുകാരുടെ നുണകളിൽ വീഴരുതെന്നും കനേഗല്ലോ പറഞ്ഞു.