Begin typing your search...

സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമെന്ന് ഏക്നാഥ് ഷിൻഡെ

സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമെന്ന് ഏക്നാഥ് ഷിൻഡെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോഷ്യലിസ്റ്റ് പാർട്ടികളുമായി കൈകോർത്ത ശിവസേന (യു ബി ടി) നടപടിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ രം​ഗത്ത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയെ ജീവിച്ചിരുന്ന കാലത്ത് അപമാനിക്കുകയും എതിർക്കുകയും ചെയ്ത സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമാണെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യലിസ്റ്റ് നേതാക്കളുമായി കൈകോർക്കാനുള്ള നീക്കം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്നും താനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഷിൻഡെ പ്രതികരിച്ചു. കോൺഗ്രസിനോടും സോഷ്യലിസ്റ്റുകളോടും കൈകോർക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തെ ബാലാസാഹെബ് താക്കറെ അംഗീകരിക്കില്ലെന്നും ഷിൻഡെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ധവ് താക്കറെ സോഷ്യലിസ്റ്റ് പാർട്ടികളുമായി സഖ്യം ചേരുമെന്ന് പ്രഖ്യാപിച്ചത്.

ആദർശപരമായി പണ്ട് സോഷ്യലിസ്റ്റുകളുമായി പല എതിർപ്പുകളും ഉണ്ടായിരുന്നുവെന്നും ജനാധിപത്യത്തിന് വേണ്ടി അവ സംസാരിച്ച് തീർക്കാൻ സാധിക്കുന്നതേയുള്ളൂവെന്നും യോഗത്തിന് പിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. സഖ്യം ചരിത്രപ്രധാനമാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാർട്ടികളുമായായിരുന്നു ചർച്ച നടന്നത്.

WEB DESK
Next Story
Share it