Begin typing your search...

കഷണ്ടി വിവരം മറച്ച് വച്ച് കല്യാണം കഴിക്കാൻ ശ്രമം; വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ

കഷണ്ടി വിവരം മറച്ച് വച്ച് കല്യാണം കഴിക്കാൻ ശ്രമം; വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഷണ്ടിയാണെന്ന വിവരം മറച്ച് വച്ച് വിവാഹം കഴിക്കാൻ എത്തിയ യുവാവിനെയാണ് വധുവിന്‍റെ ബന്ധുക്കൾ ചേർന്ന് തല്ലിയത്. കൂട്ടത്തല്ലിനിടെ വരന്‍റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബിഹാർ ഗയയിലെ ഇഖ്ബാല്‍പൂരിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരന്റേത് രണ്ടാം വിവാഹമാണെന്ന വിവരം പെണ്‍ വീട്ടുകാര്‍ അറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ വരന്റെ കൂടെ എത്തിയവരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമായി. ഒടുവിൽ തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

WEB DESK
Next Story
Share it