Begin typing your search...

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് ടി എം സി

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് ടി എം സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയാണ് നിലവിൽ തൃണമൂൽ പരാതി നൽകാനൊരുങ്ങുന്നത്.

രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും ടി എം സി വക്താവുമായ ശശി പഞ്ജ പറഞ്ഞു. സന്ദേശ്ഖലിയിലെ ചില വിഡിയോകളും ടി എം സി പങ്കിട്ടുവെന്നും ബി ജെ പിക്കും പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്കുമെതിരെ തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ടെന്നും പഞ്ജ പറഞ്ഞു.

അതേസമയം, സന്ദേശ്ഖലി പീഡനക്കേസ് വ്യാജമെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി തന്നെ രംഗത്തെത്തി. സംഭവം കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പേരിലുള്ള ബലാത്സംഗക്കേസ് പരാതിക്കാരി പിൻവലിക്കുകയും ചെയ്തെന്നും ദേശീയ വനിത കമീഷന്റെ നിർദ്ദേശപ്രകാരം വെള്ള പേപ്പറിൽ ഒപ്പിടുകയായിരുന്നെന്നും പരാതിക്കാരി ആരോപിച്ചു.

WEB DESK
Next Story
Share it