Begin typing your search...
ബംഗാളിൽ ലീഡുകൾ മാറിമറിയുന്നു; തൃണമൂൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടെണ്ണൽ പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. തപാൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ചെയ്ത മണ്ഡലങ്ങളിൽ ലീഡുകൾ ഇപ്പോൾ മാറിമറിയുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് പ്രകാരം ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ അഭിഷേക് ബാനർജി ഇപ്പോൾ ബിജെപി സ്ഥാനാർത്ഥി അഭിജിത് ദാസിനെക്കാൾ മുന്നിലാണ്. ഹൂഗ്ലിയിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി രചന ബാനർജി ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയെക്കാൾ മുന്നിലാണ്.
Next Story